മലപ്പുറം: പെരിന്തൽമണ്ണ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 14 ആയി.
നേരത്തെ, ഇവിടുത്തെ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റിടങ്ങളിൽനിന്നായി അഞ്ചു ജീവനക്കാരെ ജോലിക്രമീകരണത്തിൽ പെരിന്തൽമണ്ണയിലേക്കു മാറ്റിയിരുന്നു. ഇതിൽ നിലമ്പൂരിൽ നിന്നെത്തിയ ജീവനക്കാരനാണു കോവിഡ് സ്ഥിരീകരിച്ചത്.