ന്യൂഡൽഹി: രാജ്യത്തിന്റെ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ 7.30നാണ് പതാക ഉയർത്തിയത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്.
ശേഷം അദ്ദേഹം സൈന്യം നൽകിയ ദേശീയ അഭിവാദ്യവും സ്വീകരിച്ചു. മേജർ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നൽകിയത്.