മലപ്പുറം : നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്‍റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.വിവിഐപികളുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖർ കരിപ്പൂർ സന്ദർശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. കരിപ്പൂരിലെ വിമാനാപകടത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് കൊവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.