ക്ഷീണമോ? കാരണം ഇതുമാകാം

0
20

സകല സമയത്തും ക്ഷീണവും ഏകാഗ്രതയോടെ ഒരു ജോലി ചെയ്യാന്‍ കഴിയാതെ പോകുന്ന അവസ്ഥയും ഒന്നിനും ഒരു ഉഷാറില്ലാത്ത പോലുള്ള തോന്നലും നിങ്ങള്‍ക്കുണ്ടോ? ഇത് ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ സാരമില്ലെന്ന് വയ്ക്കാം. ഈ അവസ്ഥയിലൂടെ ആഴ്ചകളോളം കടന്ന് പോകേണ്ടി വന്നാലോ? ഇത്തരം സന്ദര്‍ഭത്തില്‍ വൈദ്യസഹായം തേടുകയും അതിനൊപ്പം ശരീരത്തില്‍ അയേണ്‍ കുറവുണ്ടോ എന്ന് പരിശോധിക്കുകയും വേണം. ചിലപ്പോള്‍ സദാ നേരത്തുമുള്ള ക്ഷീണത്തിന്റെ കാരണം അയേണ്‍ കുറവുമാകാം. അയേണ്‍ കൃത്യമായി പരിശോധിച്ച് അതിന് വേണ്ട സപ്ലിമെന്റുകള്‍ എടുക്കുന്നത് വിഷാദരോഗത്തിനും ഇടയ്ക്കിടയ്ക്കുള്ള ചെന്നിക്കുത്തിനും സ്റ്റാമിന ഇല്ലാത്ത അവസ്ഥയ്ക്കും ഉന്മേഷക്കുറവിനും പരിഹാരമാകും

ലക്ഷണങ്ങള്‍ എന്തെല്ലാം?

എപ്പോഴും ക്ഷീണം

തലകറക്കം

ശ്വാസതടസ്സം

ഏകാഗ്രത നഷ്ടപ്പെടല്‍

മുടികൊഴിച്ചില്‍

ചര്‍മ്മത്തിലെ വിളര്‍ച്ച

നഖം പൊട്ടിപ്പോകല്‍

കാലുകള്‍ സദാ വിറപ്പിക്കാനോ ചലിപ്പിക്കാനോ ഉള്ള തോന്നല്‍

അയേണ്‍ കുറവാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് കഴിച്ചുതുടങ്ങുകയാണ് അഭികാമ്യം. അതോടൊപ്പം ഭക്ഷണത്തില്‍ താഴെപ്പറയുന്നവ കൂടി ഉള്‍പ്പെടുത്താം.

കടല്‍ മീനുകള്‍

മാംസം

ബദാം

ഓട്ട്‌സ്

മുട്ട

ഇന്തപ്പഴം

മധുരക്കിഴങ്ങ്

ബ്രോക്കോളി

ഈന്തപ്പഴം

ടോഫു

ഉണക്കമുന്തിരി

ബീന്‍സ്

തണ്ണിമത്തന്‍

LEAVE A REPLY

Please enter your comment!
Please enter your name here