മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
48
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്ബാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകര്‍ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോണ്‍ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് – 0481 2566823, കോട്ടയം മത്സ്യഭവൻ – 0481 2566823, വൈക്കം മത്സ്യഭവൻ – 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകള്‍ ജൂണ്‍ 15 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്ബ് സമര്‍പ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here