ബംഗാളിന് 33-ാം സന്തോഷ് ട്രോഫി കിരീടം

0
39
സന്തോഷ് ട്രോഫിയില്‍ പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്

78-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ കീഴടക്കി വീണ്ടും കിരീടം സ്വന്തമാക്കി ബംഗാൾ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിൻ്റെ വിജയം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഇഞ്ചുറി ടൈമിലാണ് ബംഗാളിൻ്റെ ഗോൾ. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോള്‍ നേടിയ റോബി ഹന്‍സ്ഡയുടെ വകയായിരുന്നു ബംഗാളിന്‍റെ ഗോള്‍. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ആയിരുന്നു ഇഞ്ചുറി ടൈം. 94-ാം മിനിറ്റിലായിരുന്നു കേരളത്തിൻ്റെ ഹൃദയം തകര്‍ത്ത ഗോള്‍. ഹൈദരബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നിരുന്നത്.

സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്. 2022ല്‍ മഞ്ചേരിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ചാമ്പ്യൻമാരായ കേരളത്തോടുള്ള മധുരപ്രതികാരം കൂടിയായി ബംഗാളിന്‍റെ വിജയം. ഇതോടെ 12 ഗോളുകളുമായി റോബി ഹാന്‍സ്‌ഡ ടൂര്‍ണമെന്‍റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.

ഇരുടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബംഗാളിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്‍റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിൻ്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധനിര വിധഗ്ദ്ധമായി തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന്‍റെ നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജ്‌സലിൻ്റെ തല വെച്ചെങ്കിലും പന്ത് ബാറിന് മുകളിലുടെ പുറത്തുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here