ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ;

0
58

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം. ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്. ഉത്രാളിക്കാവിന് പിന്നാലെ വിവിധ പൂര കമ്മറ്റികളും പരസ്യ പ്രതിഷേധം ശക്തമാക്കുകയാണ്.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട കോർഡിനേഷൻ കമ്മിറ്റി പ്രമേയം പാസാക്കി. ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇന്ന് പ്രതീകാത്മക പൂരം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here