ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്ടീവ് ഉജ്ജ്വലന്’ രണ്ടു വർഷങ്ങൾക്കിപ്പുറം തുടക്കം.

0
53

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ വീണ്ടും
‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ (Detective Ujjwalan) എന്ന ചിത്രവുമായി എത്തുന്നു. പട്ടാമ്പിയിലെ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴ് (വൃശ്ചികം രണ്ട് ) ഞായറാഴ്ച്ച ചിത്രീകരണം ആരംഭിച്ചു. രാഹുൽ ജി., ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുന്നു. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വിസ്ലിംഗ് വുഡ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് സംവിധായകരായി അരങ്ങേറിയിരിക്കുന്നത്.

2022ൽ കമിറ്റ് ചെയ്ത സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം ആരംഭിക്കാൻ കഴിഞ്ഞതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിജു വിൽസൻ. കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം നാലു പുതുമുഖങ്ങളേയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണിവർ. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.

ഛായാഗ്രഹണത്തിലും ഉണ്ട് ‘ഇരട്ടകളുടെ’ സാന്നിധ്യം. പ്രേം അക്കുടു – ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ – രതീഷ് എം. മൈക്കിൾ, വീക്കെൻഡ് ബ്ലോക്കബ്സ്റ്റർ മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ; എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ.

പട്ടാമ്പി, ഷൊർണൂർ, കൊല്ലങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – നിദാദ്.

LEAVE A REPLY

Please enter your comment!
Please enter your name here