നെഹ്‌റുവിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ- 14 ശിശുദിനമായി ആഘോഷിക്കാൻ തീരുമാനിക്കുന്നത്.ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്നു ജവഹർലാൽ നെഹ്‌റു. അദ്ദേഹം ജനിച്ച ദിവസമാണ് നവംബർ -14.ഈ ദിവസമാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളോട് വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു നെഹ്‌റു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു.
കുട്ടികളെ സ്നേഹിച്ചിരുന്ന നെഹ്‌റുവിനെ ചാച്ചാജി എന്ന് വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ദിനം ചാച്ചാജി ദിനം എന്നും അറിയപ്പെടുന്നു.”പൂന്തോട്ടത്തിലെ ഇതളുകൾ “എന്നാണ് നെഹ്‌റു കുട്ടികളെ വിശേഷിപ്പിച്ചത്.
പ്രകൃതിയെ കൂടുതൽ അടുത്തറിഞ്ഞു, ജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, പ്രകൃതിയെ സ്വന്തം സുഹൃത്തായി പരിഗണിക്കാൻ ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ!
തിരിച്ചു കിട്ടാത്ത ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന SMACTA ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ശിശുദിന ആശംസകൾ.