അമിതമായി പൂക്കൾ ഉപയോഗിക്കില്ല. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം. വിഷയത്തിൽ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോർഡും യോജിച്ചു.പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും നിശ്ചയിച്ചു, 25 ലിറ്റർ മാത്രം. ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകം ആണ് നടക്കുക. വഴിപാടുകാരുടെ ഇഷ്ടാനുസരണമായിരുന്നു ഇതുവരെ പൂക്കൾ ഉപയോഗിച്ചിരുന്നത്.
അമിതമായി പൂക്കൾ എത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയിൽ നിന്നടക്കം ഉപദേശം തേടിയത്. 12,500 രൂപ ചെലവ് വരുന്ന പുഷ്പാഭിഷേകത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്.ഇതിനായി ദേവസ്വം ബോർഡ് 2 കോടിയുടെ കരാറും നൽകി. തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാൻ ആയിരുന്നു കോടതി നിർദേശിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. അതിന്റെ പശ്ചാത്തലത്തിൽ അളവ് പാത്രവും തയ്യാറാക്കി.