പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

0
96

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക എത്തുന്നത്. ലോക്സഭാ മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തെത്തേക്കെത്തുക.

രാവിലെ പതിനൊന്നരയ്ക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വന്‍ സ്വീകരണമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here