മഴ കുറഞ്ഞു ; പത്തനംതിട്ട ജില്ലയിൽ ആശങ്ക അകന്നു

0
104

പത്തനംതിട്ട : മഴ കുറഞ്ഞതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്ക അകന്നു. പമ്പാ ഡാമിന്റെ ആറും ഷട്ടറുകളും അടച്ചതോടെ പ്രളയഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് ജനങ്ങൾ. എന്നാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. നേരിയതോതിലുള്ള മഴയാണ് വരുംദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നതും കനത്ത മഴയും ജില്ലയിലെ തീരപ്രദേശങ്ങളിലുള്ളവരേയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരേയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ, ഡാം തുറന്നെങ്കിലും പമ്പനദിയിലെ ജലനിരപ്പ് 40 സെന്റീമീറ്റർ മാത്രമാണ് ഉയർന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പ് 981.7 മീറ്ററിൽ ക്രമീകരിച്ച് ആറു ഷട്ടറുകളും ഇന്നലെ വൈകിട്ട് 6.30യ്ക്ക് അടച്ചു. ഇതോടെ ഇന്നു രാവിലെ പമ്പനദിയിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. മണിമലയാറിലും പത്ത് അടിയിലേറെ ജലനിരപ്പ് കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here