നടി സൗമ്യ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്.

0
64

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിവിധ വെളിപ്പെടുത്തലുകള്‍ വരുകയാണ്. നിരവധി താരങ്ങൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി എത്തിയിരുന്നു. ഇപ്പോഴിതാ മുൻകാല നടി സൗമ്യ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്.   മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സൗമ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ.സുജാത.

ബലാത്സംഗ ആരോപണവുമായാണ് താരം എത്തിയിരിക്കുന്നത്.  ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’  എന്നീ ചിത്രങ്ങളിലെ സൗമ്യയുടെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.  അദ്വൈതം സിനിമയിലെ അമ്പലപ്പുഴ ഉണ്ണികണ്ണന് എന്ന ഗാനത്തിലെ നടിയെ മലയാളി അത്ര വേഗം മറക്കില്ല. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച ദുരനുഭവങ്ങൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ വെളിപ്പെടുത്തിയത്.

സിനിമ ലോകത്തെ ലൈംഗിക പരാതികള്‍ പരിശോധിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് തന്നെ ലൈംഗികമായി പീഡിപ്പിച്ച സംവിധായകനെ സംബന്ധിച്ച് പരാതി നല്‍കും എന്നാണ് സൗമ്യ പറയുന്നത്. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ ഡോ.സുജാത  തന്‍റെ സിനിമ കരിയറിലെ ആദ്യകാലത്ത് പ്രമുഖ സംവിധായകൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. വർഷങ്ങൾക്ക് മുമ്പ് സിനിമാലോകം വിട്ട സൗമ്യ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംവിധായകൻ തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, മാനസികവും ശാരീരികവും ലൈംഗികവുമായ തന്നെ അടിമയായിഎന്നാണ് പറയുന്നത്. “വിനോദത്തിനായി സംവിധായകൻ തന്‍റെ ജനനേന്ദ്രിയത്തിൽ  വടി കയറ്റി”എന്നാണ് അഭിമുഖത്തില്‍ നടി ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here