ദ ഗോട്ട് ഓപ്പണിംഗില്‍ നേടിയത്, കണക്കുകള്‍.

0
38

വിജയ് നായകനായി എത്തി എന്നതിനാല്‍ ദ ഗോട്ട് വലിയ പ്രതീക്ഷകളുള്ള ഒന്നാണ്. അതിനാല്‍ രാജ്യമൊട്ടെകെ വിജയ് ചിത്രം ദ ഗോട്ടിന് വലിയ റിലീസാണ് ലഭിച്ചതും. ഇന്ത്യയില്‍ നിന്ന് ഏകദേശം 44 കോടി രൂപയോളം വിജയ് നായകനായപ്പോള്‍ നെറ്റ് കളക്ഷനായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2024ലെ തമിഴ് റിലീസുകളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിജയ്‍യുടെ ദ ഗോട്ട്.

ഇന്ത്യൻ 2വിനെ മറികടന്നാണ് ദ ഗോട്ട് ഒന്നാമതെത്തിയത്. ഇന്ത്യൻ 2 റിലീസിന് 25.6 കോടി രൂപയാണ് നേടിയത്. എന്നാല്‍ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോയെ മറികടക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ലിയോ റിലീസിന് ഇന്ത്യയില്‍ 63 കോടി രൂപയില്‍ അധികം ആകെ നെറ്റ് കളക്ഷനായി നേടിയിരുന്നു.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

>ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here