അടൂർ രാജിവെച്ചു

0
88

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരങ്ങളും അതേതുടർന്നുണ്ടായ വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. വിവാദങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റിയൂഷൻ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ നേരത്തെ രാജിവെച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അടൂർ രാജിപ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ട് രാജിക്കത്ത് കൈമാറിയതായും അടൂർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here