സെബി മേധാവിയുടെ ഓഫീസിനെതിരെ വ്യാപക പരാതി.

0
32

മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ മോശം ഭാഷയാണ് ജീവനക്കാർക്കെതിരെ ഉപയോഗിക്കുന്നത്.

ഓരോ മിനിറ്റും ഉന്ന ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാർ റോബോട്ടുകളല്ല. ഒരു നോബ് തിരിച്ചാല്‍ അവരുടെ പ്രവർത്തനം വേഗത്തിലാവില്ല. ഇതുമായി ബന്ധപ്പെട്ട് സെബിക്ക് പരാതി നല്‍കിയെങ്കിലും സീനിയർ മാനേജ്മെന്റ് ഇതില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നും അഞ്ച് പേജുകളുളള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്.

നേരത്തേ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്ബനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്ബനികളില്‍ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം.

2017ലാണ് മാധബി ബുച്ച്‌ സെബി മുഴുസമയ അംഗമാകുന്നത്. 2022ല്‍ അധ്യക്ഷയുമായി. ബുച്ച്‌ സെബിയില്‍ ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ മുമ്ബ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങള്‍ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here