വിദ്യാർത്ഥിയുടെ ആക്രമണത്തിൽ അദ്ധ്യാപികയുടെ കാഴ്ച നഷ്ടപ്പെട്ടു.

0
34

വിദ്യാർത്ഥിയുടെ ആക്രമണത്തിൽ സ്കൂളിലെ മുതിർന്ന അദ്ധ്യാപികയുടെ കാഴ്ച നഷ്ടപ്പെട്ടു. ടെക്‌സാസിലെ കോർസിക്കാനയിലുള്ള കോളിൻസ് ഇൻ്റർമീഡിയറ്റ് സ്‌കൂളിലാണ് സംഭവം. അദ്ധ്യാപികയുടെ കണ്ണിലേക്ക് കുട്ടി വസ്ത്രം ഇടുന്ന ഹാം​ഗർ വലിച്ചെറിയുകയായിരുന്നു. 11 വയസുകാരന്റെ ആക്രമണത്തിലാണ് സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പൽ കാന്ദ്ര റോജേഴ്സിന്റെ കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടത്.

വിദ്യാർത്ഥി മറ്റൊരു കുട്ടിയെ ആക്രമിക്കുന്നതായി അറിഞ്ഞതോടെ, തർക്കം പരിഹരിക്കാനാണ് അസിസ്റ്റന്റ് പ്രിൻസിപ്പൽ കാന്ദ്ര റോജേഴ്സ് എത്തിയത്. അദ്ധ്യാപിക എത്തിയതോടെ കോപാകുലനായി നിന്ന കുട്ടി ആദ്യം റോജേഴ്സിന്റെ നേരെ കസേര വലിച്ചറിഞ്ഞു. രണ്ടാമത് ഹാം​ഗർ റോജേഴ്സിന്റെ വലതു കണ്ണിലേക്ക് എറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപികയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ​കണ്ണിന് ​ഗുരുതരമായ പരിക്ക് പറ്റിയതിനാൽ, കാഴ്ച പൂർണമായും നഷ്ടമായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ശസ്ത്രക്രിയ ചെയ്താൽ പോലും കാഴ്ച ശക്തി തിരികെ കിട്ടുമെന്ന് പൂർണമായും പറയാൻ സാധിക്കില്ലെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

റോജേഴ്സ് ക്ലാസിലേക്ക് എത്തിയപ്പോൾ കുട്ടി പ്രകോപിതനൈായി നിൽക്കുന്നതാണ് കണ്ടത്. കുട്ടിയെ ശാന്തനാക്കി സംസാരിക്കാൻ ശ്രമിച്ചെങ്കിലും കോപാകുലനാകുകയായിരുന്നു. ഇതിനിടയിലാണ്, 11 വയസുകാരൻ കസേരയും ഹാം​ഗറും തന്റെ നേർക്ക് എറിഞ്ഞതെന്നും. ആക്രമണത്തിന്റെ ആഘാതത്തിൽ രക്തം വാർന്നെന്നുമാണ് റോജേഴ്സ് പറയുന്നത്.

ഓ​ഗസ്റ്റ് 15 നാണ് സംഭവം സംഭവം നടന്നത്. അപകടത്തിന് പിന്നാലെ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. നിലവിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ ഇതുവരെയും അനുവാദം നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here