ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തില്‍ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിഹാസ ഹോക്കി താരം മേജര്‍ ധ്യാന്‍ ചന്ദിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
കായികരംഗത്ത് ആവേശപൂര്‍വം സംഭാവനകള്‍ നല്‍കുകയും ആഗോളതലത്തില്‍ ഇന്ത്യയെ അഭിമാനപൂര്‍വ്വം പ്രതിനിധീകരിക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം നേരത്തെ നടത്തിയ തന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
കളിക്കാനും തിളങ്ങാനും ഓരോ യുവ ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് എല്ലാ തലങ്ങളിലും കായികമേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ഗവണ്‍മെന്റി ന്റെ പ്രതിബദ്ധത മോദി ആവര്‍ത്തിച്ചു.
”ദേശീയ കായിക ദിനത്തില്‍ ആശംസകള്‍. ഇന്ന് നാം മേജര്‍ ധ്യാന്‍ചന്ദ് ജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. കായികരംഗത്തില്‍ അഭിനിവേശമുള്ളവരെയും ഇന്ത്യക്ക് വേണ്ടി കളിച്ചവരെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കായികമേഖലയെ പിന്തുണയ്ക്കാനും കൂടുതല്‍ യുവജനങ്ങള്‍ക്ക് കളിക്കാനും തിളങ്ങാനും കഴിയുമെന്ന് ഉറപ്പാക്കാനും നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്” ശ്രീ മോദി എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.