പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98) അന്തരിച്ചു.

0
86

1924ൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ച വി.പി രാമചന്ദ്രൻ പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറായി മാധ്യമ രംഗത്തെത്തി. 1964 ൽ യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫ് ആയി. യു.എൻ.ഐ. ഡപ്യൂട്ടി ജനറൽ മാനേജർ ആയും പ്രവർത്തിച്ചു. സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയോട് എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് വി.പി.ആറിനെ തരംതാഴ്ത്തി സാധാരണ ലേഖകനാക്കി റാഞ്ചിക്കയക്കുകയായിരുന്നു.

1962ലെ ഇന്ത്യാ-ചൈനാ യുദ്ധം, ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്‌ളവം, ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനുമായുള്ള ഇന്റർവ്യൂ തുടങ്ങി നിരവധി മാധ്യമ റിപ്പോർട്ടുകളും അഭിമുഖങ്ങളും ശ്രദ്ധേയങ്ങളാണ്. പി.ടി.ഐയുടെ പാകിസ്താൻ ലേഖകനായി ലാഹോറിലും റാവൽപിണ്ടിയിലും പവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here