തന്റെ അൻപതാം ചിത്രമായ രായന്റെ വിജയത്തിളക്കത്തോടൊപ്പം മറ്റൊരു സന്തോഷവാർത്തകൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ധനുഷിന്റെ മകനായ യാത്ര രാജ സിനിമാലോകത്തേക്ക് തന്റെ ആദ്യ ചുവടുറപ്പിച്ചിരിക്കുകയാണ്. ഗാനരചയിതാവായി ആണ് കുഞ്ഞ് താരത്തിന്റെ അരങ്ങേറ്റം.നിലവിൽ തന്റെ മൂന്നാമത്തെ സംവിധാനചിത്രമായ ’ നിലവുക്ക് എൻന്മേൽ എന്നടി കോപം’ ചിത്രവുമായി തിരക്കിലാണ് ധനുഷ് ഇപ്പോൾ .ഈ ചിത്രത്തിലെ ഗാനമാണ് യാത്ര എഴുതിയിരിക്കുന്നത് .ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഗാനം കാണാൻ അവസരം ലഭിച്ചെന്നും ചിത്രത്തിലൂടെ ധനുഷിന്റെ മകൻ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചെന്നും വെളിപ്പെടുത്തിയത് നടൻ എസ് ജെ സൂര്യയാണ്.സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഈ കാര്യം പുറത്തറിയുന്നത്.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ രായനിലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ചിത്രം 150 കോടി ക്ലബ്ബിൽ ഇതിനോടകം തന്നെ എത്തി കഴിഞ്ഞു . 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.