ചിങ്ങം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

0
34

ചിങ്ങം പിറക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ന് കർക്കിടകം 32. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. 2024 ഓഗസ്റ്റ് 17 മുതൽ 2025 ഓഗസ്റ്റ് 16 വരെയാണ് ഇത്. പൊതുവെ നാം ആചരിച്ചു വരാറുള്ള വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാംതിയതിയാണ്. ഇത് കൊല്ലവർഷ പ്രകാരമുള്ള പുതുവർഷമാണ്.

പൊതുവേ ഇംഗ്ലിഷ് കലണ്ടർ നോക്കിയാണ് നമ്മൾ തീയതികൾ പറയാറുള്ളതെങ്കിലും കൊല്ലവർഷം അഥവാ മലയാള വർഷം കേരളീയർക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ്. മംഗളകർമങ്ങൾക്കു മുഹൂർത്തം തീരുമാനിക്കാനും മരണാനന്തരക്രിയകൾ നടത്താനും പിറന്നാൾ ആഘോഷിക്കാനും തുടങ്ങി നിത്യജീവിതത്തിൽ കൊല്ലവർഷത്തെ ആധാരമാക്കി മലയാളികൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825 ല്‍ ആണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇത്. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here