തേങ്ങാവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടൂ…
ഇന്ന് എല്ലാവർക്കും തന്നെ സൗന്ദര്യത്തെക്കുറിച്ച് അല്പം ഉൽക്കണ്ഠയും, ബോധവുമൊക്കെ ഉണർന്നു വരികയാണ്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവുമൊക്കെ മെച്ചപ്പെടുത്താൻ എല്ലാവരും പുത്തൻ അറിവുകൾ തേടുകയാണ്. എന്നാൽ ചെറുനാരങ്ങാ ഇത്രമാത്രം സഹായി ആണെന്നുള്ളതും എങ്ങനെ ഉപയോഗിക്കാം എന്നും അറിയാമോ ?
ഒരു ഗ്ലാസ് ചെറു നാരങ്ങാ വെള്ളം എത്ര ഉന്മേഷം തരുന്നു എന്നുള്ളത് നമുക്കറിയാവുന്ന സത്യമാണ് . ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രസ് ഗുണങ്ങൾ ചൂടുള്ള ദിനങ്ങളെ പ്രിയങ്കരമാക്കി മാറ്റുന്നു. ഈ ജനപ്രിയ ചേരുവ ശരീരത്തിന് ഉള്ളിൽ നിന്ന് മാത്രമല്ല ഗുണങ്ങൾ പകരുന്നത്. ശരീരത്തിനു പുറത്തും സൗന്ദര്യ ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഇത് മികച്ച ഫലങ്ങൾ നൽകുന്നു. നാരങ്ങാ ഉപയോഗിച്ചുകൊണ്ടുള്ള സൗന്ദര്യ സംരക്ഷണം എങ്ങനെയെന്ന് നമുക്ക് നോക്കാം.
മുഖത്തിൻറെ പരിപാലനത്തിന്
ആന്റി ഓക്സിഡന്റായ വിറ്റാമിൻ സി യുടെ സ്വാഭാവിക ഉറവിടമാണ് ചെറു നാരങ്ങ. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന മിക്ക ചർമസംരക്ഷണ വസ്തുക്കളിലും ചെറുനാരങ്ങാ ഒരു മികച്ച ചേരുവയാണ്. ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അകാല വാർദ്ധക്യത്തെ തടയാനും വിറ്റാമിൻ സി നല്ലതാണ്. ഈ സിട്രസ് ഫ്രൂട്ട് ചർമ്മത്തിന്റെ എണ്ണമയം അമിതമാകുന്നത് തടയുകയും, രൂപഘടനയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. നാരങ്ങയുടെ ആന്റിസെപ്റ്റിക് ഗുണങ്ങൾ നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും, കറുത്ത പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കും.
നിങ്ങളുടെ മുഖത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാൻ ഫേസ് പാക്ക് തയ്യാറാക്കാനായി തണുത്ത തേങ്ങാവെള്ളത്തിനൊപ്പം നാരങ്ങ നീര് കലർത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. അതിനു ശേഷം മുഖം വൃത്തിയായി കഴുകുക. എണ്ണമയമുള്ള ചർമ്മത്തിൽ ഈ ഫെയ്സ് മാസ്ക് അത്ഭുതങ്ങൾ സൃഷ്ടിക്കും. വരണ്ട ചർമ്മമുള്ള ആളുകൾക്ക് ഈ മാസ്ക്കിൽ തേൻ കൂടി ഉൾപ്പെടുത്താവുന്നതാണ്.