യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് അനന്തരവളെ വിവാഹം കഴിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി സ്വന്തം അനന്തരവളെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുമന്‍ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അനന്തരവളായ ശോഭയോടൊപ്പം ഒളിച്ചോടിയത്.
തുടര്‍ന്ന് ബെല്‍വാ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെച്ച് ഹിന്ദു മതാചാര പ്രകാരം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുമന്‍ ശോഭയ്ക്ക് താലി ചാര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ശോഭയോടുള്ള അഗാധ പ്രണയമാണ് അവളെ വിവാഹം കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സുമന്‍ വ്യക്തമാക്കി.
ശോഭ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും സുമന്‍ പറഞ്ഞു. പരസ്പരം വേര്‍പിരിയാന്‍ പറ്റാതെ വന്നപ്പോഴാണ് എല്ലാം ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും സുമന്‍ പറഞ്ഞു. സുമന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് ശോഭയും പറഞ്ഞു. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിനെപ്പറ്റി തങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ശോഭ പറഞ്ഞു.