സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. ആകെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ഇതിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ ഐപിഎസ് ഉദ്യോഗസ്ഥര്‍.
സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപി വരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.
കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.
നവംബർ ഒന്നിനാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.