അനവധി ഗുണങ്ങള്‍ ഉള്ള ഒരു ഫലമാണ് മാതളം. വിറ്റാമിനുകളുടെ കലവറ ആണെന്ന് തന്നെ മാതളത്തെ പറയാം. വിറ്റാമിനുകള്‍ ആയ വിറ്റാമിൻ സി,കെ,ബി, ഇ എന്നിവ ധാരാളമായി മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോളേറ്റ് എന്നിവയും മാതളത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിനും രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ധമനികളില്‍ അടിഞ്ഞു കൂടുന്ന 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാക്കാനും മാതള നാരങ്ങ സഹായിക്കും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ദിവസവും മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണ്.
ശരീരത്തിലെ രക്തയോട്ടത്തിനും വിളർച്ചയ്‌ക്കും മാതള നാരങ്ങ ഫലപ്രദമാണ്. പ്രമേഹ രോഗികള്‍ മാതള നാരങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. മാതള നാരങ്ങ തലച്ചോറിന്റെ ആരോഗ്യത്തിനും സ്‌ട്രെസ്, വീക്കം എന്നിവ തടയുന്നതിനും ചില ക്യാൻസർ സാധ്യതകളെ തടയുന്നതിനും സഹായിക്കും. ദഹന പ്രശ്നങ്ങള്‍ നേരിടുന്നവർക്ക് മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതളനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചർമ്മത്തിന്റെ ഭംഗി നിലനിർത്താനും തിളക്കമുള്ളതാക്കാനും മാതള നാരങ്ങ സഹായിക്കും.