തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എൻഐഎ കോടതി തളളി. വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന എൻഐഎയുടെ വാദം കോടതി ശരിവച്ചു.
കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം നടക്കുന്നതിനാൽ ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.
മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്‌ത യുഎഇ കോണ്‍സുലേറ്റിലും സ്വപ്‍നക്ക് സ്വാധീനമുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.