കോട്ടയം: ജില്ലയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. പെരുമ്പായിക്കാട് സ്വദേശി സുധീഷ് (38), ആനിക്കൽ കുര്യൻ ഏബ്രഹാം എന്നിവരാണ് മരിച്ചത്. ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.