പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി ആഗസ്റ്റ് ഒന്ന്