പിജി ഹോസ്റ്റലിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; യുവാവ് പിടിയിൽ.

0
56

പേയിങ് ​ഗസ്റ്റായി താമസിക്കുന്ന യുവതിയെ മുറിയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മദ്ധ്യപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.  ബിഹാർ സ്വദേശി കൃതി കുമാരിയാണ് കൊല്ലപ്പെട്ടത്.

കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അഭിഷേക് എന്ന പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. ബെംഗളൂരുവിലെ കോറമംഗലയിൽ താമസസ്ഥലത്താണ് 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പ്രതികളെ ബംഗളൂരുവിൽ ചോദ്യം ചെയ്യും.

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവർത്തകയായിരുന്നു . ചൊവ്വാഴ്ച രാത്രി 11.30ന് പിജി ഹോസ്റ്റലിൽ കയറി മൂന്നാം നിലയിലെ മുറിയ്ക്ക് സമീപം വെച്ച് പ്രതി കത്തികൊണ്ട് കൃതിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിക്ക് ഒന്നിലധികം കുത്തേറ്റതായി പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഹോസ്റ്റലിലെ കൃതിയുടെ മുറിയിലേക്ക് കയറിവന്ന് വാതിലിൽ മുട്ടുന്നത് കാണാം. കുറ്റകൃത്യം ചെയ്ത ശേഷംപ്രതി ഓടി രക്ഷപെടുകയായിരുന്നു. പിജി ഹോസ്റ്റൽ ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും പോലീസ് കുറ്റപ്പെടുത്തി.

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടാൻ പോലീസ് സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here