അന്ന് വൻ ഫ്ലോപ്, വീണ്ടുമെത്തിയപ്പോള്‍ തിയറ്ററുകള്‍ നിറച്ച് ദേവദൂതൻ.

0
39

ദേവദൂതൻ പ്രദര്‍ശനത്തിനെത്തിയിട്ട് 24 വര്‍ഷങ്ങളായി. ഇന്നലെ ദേവദൂതൻ വീണ്ടും പ്രദര്‍ശനത്തിനെത്തി. 2000ത്തില്‍ ഇറങ്ങിയപ്പോള്‍ വൻ പരാജയമായ ചിത്രമായിരുന്നു ദേവദൂതൻ. വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം തവണ കുറഞ്ഞ സ്‍ക്രീനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെങ്കിലും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. പുതിയ കാലത്ത് മോഹൻലാലിന്റെ ദേവദൂതൻ സിനിമ വൻ വിജയമാകുന്നതാണ് കാണുന്നതെന്നാണ് പ്രത്യേകത . പുതിയ കാലത്തെ സാങ്കേതിക പുതുക്കലുമായിട്ടാണ് ചിത്രം എത്തിയത് എന്നതാണ് പ്രധാന പ്രത്യേകത. സാങ്കേതികത്തികവില്‍ എത്തിയപ്പോള്‍ ശബ്‍ദത്തിന്റെ പ്രാധാന്യവും ചിത്രം കണ്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകണം എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു

വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതൻ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം. 2000ത്തില്‍ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയതാണ് ചരിത്രം. പുതിയ തലമുറയും മോഹൻലാലിന്റെ ദേവദൂതൻ ചിത്രത്തെ വാഴ്‍ത്തിപ്പാടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here