ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്ബില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

0
45
തൃശൂര്‍: വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്ബില്‍ തീപിടിത്തം. ചെറുതുരുത്തി വാഴക്കോട് പെട്രോള്‍ പമ്ബില്‍ രാവിലെ പത്തരയോടെയാണ് സംഭവം.

പമ്ബില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിന ജലത്തില്‍ ഇന്ധനം കലർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

പമ്ബ് ജീവനക്കാർ ടാങ്കുകളില്‍ നിന്നുള്ള വാല്‍വുകള്‍ ഓഫ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി. പമ്ബിലേക്ക് പടർന്ന തീ വാല്‍വുകള്‍ക്ക് മുകളിലൂടെയും കത്തി. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

പമ്ബില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

വാഴക്കോട് വലിയപറമ്ബില്‍ നൗഷാദിന്‍റെ കടയിലെ പച്ചക്കറി തീപിടിത്തത്തില്‍ നശിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here