വെള്ളച്ചാട്ടത്തിൽ നിന്ന് റീൽ ചിത്രീകരണം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.

0
35

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 27 കാരി ആൻവി കാംദാർ വീഡിയോ ചിത്രീകരണത്തിനിടെ താഴേയ്ക്ക് വീഴുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുകൂടിയായ ആൻവി തൻ്റെ ഏഴ് സുഹൃത്തുക്കളോടൊപ്പം മൺസൂൺ ഔട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടം.

റായ്ഗഡിലെ മംഗാവിലെ പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടത്തിന് സമീപമുള്ള 300 അടി താഴ്ചയുള്ള തടാകത്തിൻ്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാംദാർ തെന്നിവീണതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആൻവിയുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു, ആൻവിയെ കണ്ടെത്തിയ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

ആൻവി ചാർട്ടേഡ് അക്കൗണ്ടൻ്റായ ജോലി ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുണ്ട്. അവൾക്ക് ഇൻസ്റ്റാഗ്രാമിൽ 2,50,000 ഫോളോവേഴ്‌സ് ഉണ്ട്. താരത്തിൻ്റെ മരണത്തിൻ്റെ ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ.

 

LEAVE A REPLY

Please enter your comment!
Please enter your name here