ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയായതോടെ അടുത്ത ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് സോമനാഥ് അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.
ശ്രഹരിക്കോട്ടയില്‍ ആദിത്യ എല്‍-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ്.സോമനാഥ് അറിയിച്ചത്. ചന്ദ്രയാന്‍-3 ദൗത്യം വിജകരമായി പൂര്‍ത്തീകരിച്ച ശേഷമായിരുന്നു ഐഎസ്ആര്‍ഒ മേധാവിയുടെ പ്രതികരണം.