തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ഉടൻ തുറക്കും. ജലനിരപ്പ് ഉയർന്നതിനാൽ ആറ് ഷട്ടറുകൾ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. എട്ട് മണിക്കൂറെങ്കിലും ഷട്ടർ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തുമെന്നാണ് സൂചന.
അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലന്നും അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും കെഎസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിച്ചു. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു . റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.