മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
നേരത്തെ, അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകിയിരുന്നു.