പാരിസ് ഒളിമ്ബിക്സ്: 10 ദശലക്ഷം ടിക്കറ്റുകളില്‍ ഒമ്ബത് ദശലക്ഷവും വിറ്റഴിഞ്ഞു.

0
57

പാരിസ്: ഈ മാസം 26ന് കൊടിയേറുന്ന വിശ്വ കായിക മേളയായ പാരിസ് ഒളിമ്ബിക്സിന്റെ 10 ദശലക്ഷം ടിക്കറ്റുകളില്‍ ഒമ്ബത് ദശലക്ഷവും വിറ്റു കഴിഞ്ഞതായി റിപ്പോർട്ട്.

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസില്‍ മുപ്പതാമത്തെ ഒളിമ്ബിക്സ് അരങ്ങേുറന്നത്.

2016ലെ റിയോ ഒളിമ്ബിക്‌സിന് ശേഷം കാണികളെത്തുന്ന ലോക കായിക മേളയാണ് പാരീസിലേത്. കോവിഡ്19 മഹാമാരി കാരണം 2020ലെ ടോക്യോ ഒളിമ്ബിക്‌സില്‍ സ്റ്റേഡിയത്തിലേക്ക് പൊതു പ്രവേശനം നിരോധിച്ചിരുന്നു. ഗെയിംസ് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നിലായിരുന്നു നടന്നത്. 2016ലെ റിയോ ഡി ജനീറോ ഒളിമ്ബിക്സില്‍ 6.8 ദശലക്ഷം ടിക്കറ്റുകള്‍ ഉണ്ടായിരുന്നതില്‍ 6.2 ദശലക്ഷം വിറ്റഴിഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ലോകമെമ്ബാടുമുള്ള പതിനായിരത്തിലധികം കായികതാരങ്ങളും ലക്ഷക്കണക്കിന് കായിക പ്രേമികളും ഭൂമിയിലെ ഏറ്റവും വലിയ കായിക മത്സരത്തിനായി ഫ്രഞ്ച് തലസ്ഥാനത്തെത്തും. 2024 ലെ ഒളിമ്ബിക്‌സിന് റെക്കോർഡ് കായികപ്രേമികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here