ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ഉതുപ്പ് അന്തരിച്ചു.

0
56

ഗായികയും ഇന്ത്യൻ പോപ്പ് സംഗീത താരവുമായ ഉഷ ഉതുപ്പിൻ്റെ (Usha Uthup) ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് കൊൽക്കത്തയിൽ അന്തരിച്ചു. മരണവാർത്ത അവരുടെ കുടുംബം അറിയിച്ചു. 78 കാരനായ ജാനി വീട്ടിൽ ടിവി കാണുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
ഉഷയുടെ രണ്ടാമത്തെ ഭർത്താവായ ജാനി തേയിലത്തോട്ടം മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകാരനായിരുന്നു 70-കളുടെ തുടക്കത്തിലാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്.ഉഷയെ കൂടാതെ ഒരു മകനും ഒരു മകളും ഉണ്ട്.

സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here