പഴയങ്ങാടിയില്‍ ടാങ്കറില്‍ നിന്ന് ആസിഡ് ലീക്കായി; ശ്വാസതടസമുണ്ടായ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍.

0
72

കണ്ണൂര്‍: പഴയങ്ങാടിയില്‍ ടാങ്കറില്‍ നിന്നുണ്ടായ ആസിഡ് ലീക്കില്‍ ശ്വാസതടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു കിലോമീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഏഴ് വിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി. റോഡില്‍ വച്ച്‌ ഇന്നലെ വൈകുന്നേരമാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോര്‍ന്നത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കര്‍ലോറിയില്‍ നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ലീക്കായത്.

ടാങ്കര്‍ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച്‌ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കികളയുകയായിരുന്നു. ഇന്ന് രാവിലെ മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച്‌ അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായത്. പയ്യന്നൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും പരിയാരം പോലീസും കണ്ണൂര്‍ ആര്‍.ഡി്‌ഒയും സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here