‘ഷറഫു യാത്രയായത് ഒരു വലിയ പുണ്യം ചെയ്തിട്ട്’ ; വിമാനദുരന്തത്തിൽ മരിച്ച സുഹൃത്തിനെ കുറിച്ച് കുറിപ്പ്

0
103

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി വീണുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗംലം പിലാശ്ശേരി സ്വദേശി ഷറഫുവിന്റെ നന്മ വിവരിച്ച് സുഹൃത്ത്. ഷറഫു നാട്ടിലേക്ക് തിരിക്കും മുമ്പ് തന്റെ ഹോട്ടലില്‍ വന്ന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പണം ഏല്‍പിച്ചിരുന്നുവെന്ന് സുഹൃത്ത് ഷാഫി പറക്കുളം പറയുന്നു. ആത്മസുഹൃത്തിന്റെ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി വ്യക്തമാക്കുന്നു.

”എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. ഒരപകടം മുൻകൂട്ടി കണ്ടപോലെ. പോകുന്ന സമയത്ത്​ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏൽപിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു… ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..” ഷാഫിയുടെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

വിമാനത്തിൽ കയറിയ ശേഷം ഭാര്യ അമീന ഷെറിനും രണ്ടുവയസ്സായ മകൾ ഫാത്തിമ ഇസ്സക്കുമൊ​പ്പമുള്ള ഫോ​ട്ടോ ‘ബാക്​ ടു​ ഹോം’ എന്ന അടിക്കുറിപ്പോടെ​ ഷറഫു ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു.

ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്.. 😪😪നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു.. 😞

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ.. ☹️പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. 😔കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു…

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. 😔അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭

ഷാഫി പറക്കുളം.

LEAVE A REPLY

Please enter your comment!
Please enter your name here