കൊച്ചുവേളി – ഋഷികേശ് സൂപ്പർ ഫാസ്റ്റ് റദ്ദാക്കി നാളത്തെ സർവീസ് ഇല്ല

0
41

കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്‍റെ നാളത്തെ സർവീസ് റദ്ദാക്കിയതായി സതേൺ റെയിൽവേ. ജൂലൈ ഒന്നിന് സർവീസ് നടത്തേണ്ടിയിരുന്നു ട്രെയിൻ നമ്പർ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പർ ഫാസ്റ്റും ജൂൺ 28ന് കൊച്ചുവേളിയിൽ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്സ്പ്രസുമാണ് റദ്ദാക്കിയത്.കൊച്ചുവേളിയിൽ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് പുറപ്പെടേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തിൽ എട്ട് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവ. തുടർന്ന് മംഗളൂരു വഴി യാത്ര തുടരും. മൂന്നാം ദിവസമാണ് ട്രെയിൻ ഋഷികേശിൽ എത്തിച്ചേരുക.

Train cancel

കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് റദ്ദാക്കിയ അറിയിപ്പ്

22660 ഋഷികേശ് – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ജൂലൈ ഒന്നിനാണ് പുറപ്പെടേണ്ടിയിരുന്നത്. മൂന്നാം ദിവസം പുലർച്ചെ 01:54ന് കാസർകോട് എത്തിച്ചേരും തുടർന്ന് ഉച്ചയ്ക്ക് 02:30ന് കൊച്ചുവേളിയിൽ സർവീസ് അവസാനിക്കുന്ന രീതിയിലാണ് സർവീസ്. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന മറ്റുപല ട്രെയിനുകളും വഴിതിരിച്ചുവിടുകയും സർവീസ് ഭാഗികമായി റദ്ദാക്കുകയോ ചെയ്തിരുന്നു.ഇന്ന് കൊച്ചുവേളിയിൽ നിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോകേണ്ടിയിരുന്ന സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്. നാളത്തെ താമ്പരം – മംഗളൂരു ജങ്ഷൻ 06047 ട്രെയിൻ, മറ്റന്നാളത്തെ മംഗളൂരു ജങ്ഷൻ – താമ്പരം (06048) ട്രെയിൻ എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here