പെട്ടിമുടിയിലെ മണ്ണിടിച്ചില്‍: മരണം 17 ആയി; തിരച്ചില്‍ ഇന്നും തുടരും

0
103

ഇടുക്കി: മൂന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 17 ആയി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് വീണ്ടും തുടരും. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ.

തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് അപകടത്തിൽ പെട്ടത്. 54 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here