ഗുണത്തില്‍ കേമന്‍… ചീരയില കഴിക്കൂ ധാരാളം…

0
35

വിവിധ തരം ഇലക്കറികളുണ്ടെങ്കിലും ഗുണത്തില്‍ പ്രധാനി ചീരയാണ്. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്ബ് എന്നിവ ചീരയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തില്‍ ഇതു വഹിക്കുന്ന പങ്ക് വലുതാണ്.

ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ സഹായകമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍
ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റി ഓക്സിഡന്റ്സ് എന്നിവ സഹായിക്കുന്നു. എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീരയില നന്നായി കഴിക്കാം.

ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരമാണ്. ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് മാറാന്‍ ഉപകരിക്കുന്നു. കൂടാതെ മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നതും തടയുന്നു. ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച കുറയ്ക്കാനും സഹായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here