ഇരട്ട ഗോളുമായി റൊണാൾഡോ , സീരി എ യിൽ യുവന്റസിന് ജയം.

0
76

പാര്‍മ: ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന് വമ്ബന്‍ ജയം. എതിരില്ലാത്ത നാലു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘം പാര്‍മയെ തോല്‍പ്പിച്ചത്. റൊണാ‌ള്‍ഡോ ഇരട്ട ഗോള്‍ നേടി. 23-ാം മിനുറ്റില്‍ കുലുസ‌വോസ്‌കിയുടെ ഗോളില്‍ യുവന്‍റസ് മുന്നിലെത്തി. 26, 48 മിനുറ്റുകളില്‍ റോണോ ലീഡുയര്‍ത്തിയപ്പോള്‍ 85-ാം മിനുറ്റില്‍ മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി.ജയത്തോടെ യുവന്‍റസ് ലീഗില്‍ മുന്നിലുള്ള എ.സി മിലാനുമായുള്ള അകലം ഒരു പോയിന്‍റായി കുറച്ചു. 12 കളിയില്‍ 28 പോയിന്‍റുമായി എ.സി മിലാന്‍ തലപ്പത്താണ് .13 മത്സരങ്ങളില്‍ 27 പോയിന്‍റുള്ള യുവന്‍റസ് മൂന്നാമതും. 12 കളിയില്‍ 27 പോയിന്‍റുള്ള ഇന്‍റര്‍ മിലാനാണ് രണ്ടാമത്.സീരി എയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 33 ഗോളുകള്‍ നേടുന്ന നാലാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തി പാര്‍മയ്‌ക്ക് എതിരായ ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1961ലാണ് ഇതിന് മുമ്ബ് സീരി എയില്‍ ഒരു താരം 33 ഗോള്‍ തികച്ചത്.അതേസമയം ജര്‍മന്‍ ബുണ്ടേഴ്സ് ലീഗില്‍ ലെവര്‍കൂസണെ തോല്‍പ്പിച്ചു ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബയേണിന്റെ ജയം. മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ പാട്രിക് സ്ചിക്ക് നേടിയ ഗോളിലൂടെ ലെവര്‍കൂസണ്‍ മുന്നിലെത്തിയെങ്കിലും മേധാവിത്വം നിലനിര്‍ത്താനായില്ല. ലവന്‍ഡോവ്സ്കി നേടിയ രണ്ട് ഗോളിലൂടെയായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here