ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റ് രാജസ്ഥാന്‍.

0
51

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് രാജസ്ഥാന് വിനയായത്. അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേലാണ് (56*) രാജസ്ഥാന്‍ ടോപ് സ്‌കോറര്‍.

യശ്വസി ജയ്‌സ്വാള്‍ 42 റണ്‍സെടുത്ത് പുറത്തായി. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ഹൈദരാബാദിന് വേണ്ടി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. കാഡ്‌മോര്‍ (10), സഞ്ജു സാംസണ്‍ (10), റിയാന്‍ പരാഗ് (6), ഹീറ്റ്‌മെയര്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഹൈദരാബാദ് ബാറ്റിംഗ് നിരയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടഞ്ഞ് പിടിച്ച് കെട്ടിയപ്പോള്‍ രാജസ്ഥാന്‍ ജയം ണത്തതായിരുന്നു.

എന്നാല്‍ ഹൈദരാബാദ് ബൗളര്‍മാര്‍ കണിശമായി പന്തെറിഞ്ഞതോടെ രാജസ്ഥാന് മറുപടിയുണ്ടായില്ല. ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഞായാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് ഹൈദരാബാദിന്റെ കലാശപ്പോര്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസന്‍ (50), ട്രാവിസ് ഹെഡ് (34), രാഹുല്‍ ത്രിപാഠി (37) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റെടുത്തു.

സന്ദീപ് ശര്‍മ്മ രണ്ട് വിക്കറ്റെടുത്തു. തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മ്മയെ (13) ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി അയച്ചു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും പതുക്കെ ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നിച്ചു. എന്നാല്‍ നാലോവറില്‍ 55 റണ്‍സായപ്പോള്‍ 15 പന്തില്‍ 37 റണ്‍സെടുത്ത ത്രിപാഠി പുറത്തായി.

പിന്നീടെത്തിയ മാര്‍ക്രത്തേയും അതേ ഓവറില്‍ ബോള്‍ട്ട് മടക്കി. ഇതോടെ 57 ന് മൂന്ന് എന്ന നിലയിലായി ഹൈദരാബാദ്. നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹെഡും ടീം സ്‌കോര്‍ 100 ആകുന്നതിന് മുന്‍പെ മടങ്ങി. പിന്നീട് ക്ലാസന്‍ നടത്തിയ പോരാട്ടമാണ് ടീം സകോര്‍ 150 കടത്തിയത്. 34 പന്തില്‍ നാല് സിക്സ് അടക്കമാണ് ക്ലാസന്‍ 50 റണ്‍സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here