നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ – ടെലിവിഷന്‍ ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂര്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്കില്‍ ആണ് മീര ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സീരിയലിലെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ പുതിയങ്കമാണ്. ഈ ബന്ധമാണ് സൗഹൃദത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയത് എന്ന് മീര പറഞ്ഞു.
പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍. ഏപ്രില്‍ 21 ന് തങ്ങള്‍ വിവാഹിതരായിരുന്നു എന്നും ഇന്നലെ ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തുവെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. രാജ്യാന്തര അവാര്‍ഡ് ജേതാവായ വിപിന്‍ ചില ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 മുതല്‍ താനും വിപിനും ഒരേ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ച് വരികയാണ് എന്ന് മീര പറഞ്ഞു.