സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതി മാറുന്നു.

0
42

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതി മാറുന്നു. അടുത്തവർഷം മുതൽ ഹയർ സെക്കൻഡറിയിലേതിന് സമാനമായ രീതിയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഓരോ വിഷയത്തിലും വിജയിക്കാൻ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്തവർഷം മുതൽ പരീക്ഷ രീതി. ഇതുസംബന്ധിച്ച മാറ്റങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് ചേരുമെന്ന് മന്ത്രി അറിയിച്ചു. 2023 – 2024 വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതി മാറുമെന്ന സൂചന മന്ത്രി നൽകിയത്.

പരീക്ഷാ വിജയത്തിന് പ്രത്യേക മാർക്ക് നേടുന്ന പേപ്പർ മിനിമം രീതി തിരിച്ചുകൊണ്ടുവരുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്. 40 മാർക്കുള്ള വിഷയത്തിൽ ജയിക്കാൻ എഴുത്തു പരീക്ഷയിൽ 12 മാർക്ക് നേടേണ്ടിവരും. 80 മാർക്കുള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് ആവശ്യമായി വരും. എട്ടാം ക്ലാസ് വരെയുള്ള ഓൾ പാസ് സംവിധാനവും നിർത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here