കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!

0
100

കൊട്ടാരക്കര:  കൊല്ലം എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പറക്കോട് ജ്യോതിസിൽ മണികണ്ഠനാണ് മരിച്ചത്. ഇദ്ദേഹം അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

ഇദ്ദേഹത്തിന്റെ കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്.  ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. ഒടുവിൽ സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കയറിനുള്ളിൽ കണ്ടെത്തിയത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും രാത്രി പത്തരയോടെ മൃതദേഹം കാറിൽനിന്ന്‌ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here