മണിയൻപിള്ള രാജുവിന്റെ ഹൊറർ ചിത്രം; ‘ഗു’വിന് U/A സർട്ടിഫിക്കറ്റ്.

0
49

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ (Maniyanpillai Raju productions) ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. ഹൊറർ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പർ നാച്ചുറൽ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

പ്രധാനമായും കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈനറായിരിക്കും ചിത്രം.

സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു
കുഞ്ചൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാ അമിത്, അഭിജിത് രഞ്ജിത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഗാനങ്ങൾ- ബിനോയ് കൃഷ്ണൻ, സംഗീതം- ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം – ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ് – വിനയൻ, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്യൂം ഡിസൈൻ – ദിവ്യാ ജോബി, കലാസംവിധാനം – ത്യാഗു, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.

മെയ് 17ന് ഫിയോക് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.-
വാഴൂർ ജോസ്, സ്റ്റിൽസ് – രാഹുൽ രാജ് ആർ.

LEAVE A REPLY

Please enter your comment!
Please enter your name here