അതിശക്തമായ മഴയെ തുടര്‍ന്ന് ദുബായിയില്‍ വെള്ളപ്പൊക്കം.

0
131

അതിശക്തമായ മഴയെ തുടര്‍ന്ന് ദുബായിയില്‍ വെള്ളപ്പൊക്കം. റോഡുകളാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വീടുകളിലും മാളുകളിലും എല്ലാം വെള്ളം കയറിയിരിക്കുകയാണ്. ദുബായ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഒമാനില്‍ രൂക്ഷമായ മഴയില്‍ പതിനെട്ട് പേര്‍ മരിച്ചു.

ഒമാന്‍ വിമാനത്താവളം വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ദുബായ് കനത്ത മഴയില്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ എല്ലായിടത്തും ദുരിതത്തിലായിരുന്നു. യുഎഇയിലും ബഹ്‌റൈനിലും റോഡുകളിലും കടകളിലും എല്ലാം വെള്ളം കയറി. ഇതേ തുടര്‍ന്ന് പലതും അടച്ചിട്ടിരിക്കുകയാണ്.

ഷോപ്പിംഗ് സെന്ററുകളായ ദുബായ് മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എന്നിവയില്‍ വെള്ളം കയറി. ദുബായ് മെട്രോ സ്‌റ്റേഷനിലും വെള്ളം കയറി പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. റോഡുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സഞ്ചരിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.

യുഎഇയില്‍ മഴ അപൂര്‍വമാണ്. എന്നാല്‍ അതിശക്തമായ മഴയില്‍ പലപ്പോഴും വെള്ളപ്പൊക്കമുണ്ടാവാറുണ്ട്. യുഎഇയില്‍ ഉടനീളം സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ബുധനാഴ്ച്ചയും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here