ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഡെപ്യൂട്ടി ഡയറക്ടര്‍/എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. പ്രസ്തുത തസ്തികയിലേക്ക് ആകെ രണ്ട് ഒഴിവുകള്‍ ആണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍-13 അനുസരിച്ച് 131100 രൂപ മുതല്‍ 216600 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 56 വയസില്‍ കൂടരുത്.
അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബിരുദം ഉണ്ടായിരിക്കണം. ഇന്റലിജന്‍സ് വര്‍ക്ക് / കൗണ്ടര്‍ ഇന്റലിജന്‍സ് / കൗണ്ടര്‍ ടെററിസം / കൗണ്ടര്‍ ചാരപ്രവര്‍ത്തനം എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. അനുയോജ്യരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ നിരസിക്കപ്പെടും. ഔദ്യോഗിക വിജ്ഞാപനം താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകള്‍ സഹിതം ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍/ജി-3, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം, 35 എസ്പി മാര്‍ഗ് ബാപ്പു ധാം, ന്യൂഡല്‍ഹി-110021 എന്ന വിലാസത്തില്‍ മേയ് 24-നോ അതിന് മുമ്പോ സമര്‍പ്പിക്കണം.
നേരത്തെ ഇന്റലിജന്‍സ് ബ്യൂറോ, എ സി ഐ ഒ, ജിയോ, എസ്എ തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു. 660 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ പരമാവധി പ്രായം 56 ആണ്. മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന ഒരു അപേക്ഷയും സ്വീകരിക്കുന്നതല്ല.